Skip to main content

റൂം ഫോര്‍ റിവര്‍: എക്കലും ചെളിയും ലേലം 17 ന്

ജില്ലയില്‍ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നീ പുഴകളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്നും നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്ന എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും ലേലം നടത്തി വില്‍ക്കുന്നു. മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാണ് ലേലം നടക്കുക.
ആഗസ്റ്റ് 17 ന് കണ്ണാടിപ്പുഴയുടെ ആര്യമ്പള്ളം വിയര്‍, ഷണ്‍മുഖം കോസ്വേ, മൂലത്തറ കോസ്വേ, തെമ്പാറ വിയര്‍, കുന്നങ്കാട്ടുപതി വിയര്‍, ഇരുപ്പള്ളത്തിന് സമീപം, നൂറണി കോസ്വേ, മൂലത്തറ റഗുലേറ്റര്‍ ആര്‍.ബി കനാലിന് സമീപം, തൂതപ്പുഴയുടെ മപ്പാട്ടുകര ചെക്ക് ഡാമിന് ഇടത് വശം, വലത് വശം, കുണ്ടുകണ്ടം ചെക്ക്ഡാമിന് സമീപം, നേത്രപ്പുഴ പാലം, മഠത്തില്‍കുണ്ട്, സ്രാമ്പിക്കല്‍ കോളനിക്ക് സമീപം, കല്‍പ്പാത്തിപ്പുഴയുടെ മുക്കൈപ്പാലം, പറളി എടത്തറ കിഴക്കഞ്ചേരിക്കാവിന് സമീപം, ഗായത്രിപ്പുഴയുടെ കാമ്പ്രത്ത് ചള്ള പുതിയ ചെക്ക്ഡാം എന്നിവിടങ്ങളില്‍ രാവിലെ 11 ന് ലേലം നടക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡും സഹിതം ലേലത്തിനെത്തണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491-2522808.

 

date