Skip to main content

ക്ലാസ് മുറി അനുഭവം വീട്ടിലറിയാം, ഷഹബാസ് അലിക്കും വെർച്വൽ ക്ലാസ് റൂം 

 

വീട്ടിലിരുന്നുതന്നെ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവം ഇനി ഷഹബാസ് അലിക്കും ലഭിക്കും. സമഗ്രശിക്ഷ കേരളയുടെ വെർച്വൽ ക്ലാസ് റൂം പദ്ധതിയാണ് ഷഹബാസ് അലിക്ക് ക്ലാസ് റൂം അനുഭവം സാധ്യമാക്കിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്കുവേണ്ടിയാണ് സമഗ്രശിക്ഷ കേരളം വെർച്വൽ ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത്.  

എസ്.എസ്.കെ മേലടി ബി ആർ സി അനുവദിച്ച തുകയിലൂടെയാണ് ഷഹബാസ് അലിക്ക് വെർച്വൽ ക്ലാസ് റൂം യാഥാർത്ഥ്യമായത്. വി ഇ എം യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്. പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർത്ഥിയുടെ വീട്ടിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു.

ചടങ്ങിൽ മേലടി ബി പി സി  അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർമാരായ എം കെ രാഹുൽ, അനീഷ് പി, സ്‌കൂൾ എച്ച് എം  രതീഷ് ബാബു എം കെ, പി ടി എ പ്രസിഡന്റ് വി പി ബിജു, സ്‌പെഷ്യൽ എജ്യുക്കേറ്റർ രജിത, അധ്യാപകരായ നാസിബ്, സനി, അഭിജിത്ത് എ, ദൃശ്യ എന്നിവർ സംസാരിച്ചു.

date