Skip to main content

സാക്ഷരത പഠിതാക്കള്‍ക്ക് പ്രകൃതി പഠന ക്യാമ്പ് ഇന്ന് മുതല്‍

സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താംതരം തുല്യത പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായി വനംവകുപ്പിന്റെയും നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ ആഗസ്റ്റ് 17, 18, 19 തീയതികളില്‍ നെല്ലിയാമ്പതിയില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. പ്രകൃതി പഠനയാത്ര, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവ ക്യാമ്പിലുണ്ടാകും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി ഒലീന, അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം, രാമന്‍കുട്ടി, ലൈഫ് സ്‌കില്‍ അസോസിയേഷന്‍ പ്രസിഡന്റ് അശോകന്‍ നെന്മാറ, ജില്ലയിലെ വിവിധ പത്താംതരം പഠന കേന്ദ്രങ്ങളില്‍ നിന്നുമായി 50 പേര്‍ ക്യാമ്പില്‍ പങ്കെടുക്കും.

date