Skip to main content

മണക്കടവ് വിയറില്‍ 606 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2023 ജൂലൈ ഒന്ന് മുതല്‍ 2023 ഓഗസ്റ്റ് 16 വരെ 606 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 6644 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-107.35(274), തമിഴ്‌നാട് ഷോളയാര്‍-4289.94(5392), കേരള ഷോളയാര്‍- 3444(5420), പറമ്പിക്കുളം-10,387.96(17,820), തൂണക്കടവ്-367.39(557), പെരുവാരിപ്പള്ളം-382.32(620), തിരുമൂര്‍ത്തി-538.41(1935), ആളിയാര്‍- 643.69(3864).
 

date