Skip to main content

സ്കൂളുകളിൽ നാപ്കിൻ ഇൻസിനേറ്ററുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്

 

തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ സ്കൂളുകളിലും സ്ഥാപനങ്ങളിലും നാപ്കിൻ ഇൻസിനേറ്റർ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ. പി വനജ നിർവഹിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ പദ്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, എടച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പാലപ്പറമ്പത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ ഡാനിയ, ടി. ജിമേഷ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ എ.ആർ അജിത് കുമാർ, പ്രിൻസിപ്പൽ സിന്ധു ജയരാജ് തുടങ്ങിയവർ സംസാരിച്ചു.

date