Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

മണിയൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച എളമ്പിലാട് വയൽ - പാറോൽ താഴെ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശശിധരൻ കരിമ്പാണ്ടിയിൽ അധ്യക്ഷത വഹിച്ചു.

പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. പി.എം ശങ്കരൻ സ്വാഗതവും കെ.പി ഷിജു നന്ദിയും പറഞ്ഞു

date