Skip to main content

പൂക്കള മത്സരം ആഗസ്റ്റ് 24ന്

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ നഗരത്തിലെ സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല , സ്വകാര്യ സഥാപനങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു.അതാത് സഥാപനങ്ങളിലാണ് പൂക്കളം ഒരുക്കേണ്ടത്.ആഗസ്റ്റ് 24 നാണ് പൂക്കള മത്സരം. താൽപര്യമുള്ളവർ ഡിടി പിസിയുടെ dtpckannur.com എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക്  0497-2706336 

date