Skip to main content

പോസ്റ്റ്‌ മെട്രിക് സ്‌കോളര്‍ഷിപ്പ്

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പി എം- വൈ എ എസ് എ എസ് വി ഐ ഒബിസി, ഇബിസി പോസ്റ്റ്‌ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.  സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങളിൽ സി എ, സി എം എ, സി എസ് കോഴ്സുകൾ പഠിക്കുന്നവർക്കും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിൽ ഹയർ സെക്കൻഡറിക്ക് പഠിക്കുന്നവർക്കും സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പോസ്റ്റുമെട്രിക്ക്‌ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി ഡിസംബർ 15. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ  bcdd.kerala.gov.in ൽ ലഭിക്കും. ഫോണ്‍: 0491 2505663.

date