Skip to main content

എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

 

എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ 6 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്  രക്ഷപ്പെടുത്തി. പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ജലറാണി എന്ന ബോട്ട് എൻജിൻ തകരാറിലായതിനാലാണ് കടലിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10 മണിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷാപ്രവർത്തനം നടത്തിയത്. ജലറാണി  ബോട്ടും അതിലെ ആറു മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഉച്ചയ്ക്ക് പുതിയാപ്പ ഹാർബറിൽ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ നിധീഷ്, സുമേഷ്, സ്രാങ്ക് രതീഷ്, സത്യൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

date