Skip to main content
സ്ത്രീകളും കുട്ടികളും; നിയമസുരക്ഷാ സംവിധാനങ്ങള്‍; അമ്പലപ്പുഴയില്‍ സെമിനാർ

സ്ത്രീകളും കുട്ടികളും; നിയമസുരക്ഷാ സംവിധാനങ്ങള്‍; അമ്പലപ്പുഴയില്‍ സെമിനാർ

ആലപ്പുഴ: നവകേരള സദസ്സിനു മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തില്‍ 'സ്ത്രീകളും കുട്ടികളും; നിയമസുരക്ഷാ സംവിധാനങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളില്‍  നടന്ന സെമിനാര്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിത ബീഗം ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എല്‍.എ. പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. 

ജില്ല വനിത ശിശു വികസന ഓഫീസർ എൽ. ഷീബ, വനിത സംരക്ഷണ ഓഫീസർ ആർ. സൗമ്യ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ തുടങ്ങിവര്‍ വിഷയാവതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന, ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, സെമിനാര്‍ കമ്മിറ്റി ചെയര്‍മാനായ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, സെമിനാര്‍ സബ് കമ്മിറ്റി കണ്‍വീനറായ ജില്ല പ്ലാനിംഗ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ജയാ പ്രസന്നൻ, പഞ്ചയത്തംഗങ്ങളായ ജയലേഖ, ഗീതാകൃഷ്ണൻ, ഐ.സി.ഡി.എസ്. ജില്ല പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി, ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫീസർ ദീപ ശിവദാസൻ, അസിസ്റ്റന്റ് ജില്ല പ്ലാനിങ് ഓഫീസർ റോബിൻ തോമസ്, സി.ഡി.എസ്. ചെയർപേഴ്സൺ ഇന്ദുലേഖ, മറ്റു ജനപ്രതിനിധികള്‍, സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.

date