Skip to main content

നവകേരള സദസ്സ്:  മുഹമ്മയിൽ നാളെ വ്യവസായ സെമിനാർ 

 ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ സൗഹൃദ കേരളം നിയമപരിഷ്കാരങ്ങളിലൂടെ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.  നാളെ ( ഡിസംബർ 6) ഉച്ചയ്ക്ക് രണ്ടിന്  മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ  എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി. എസ്‌ ചന്ദ്രൻ വിഷയാവതരണം നടത്തും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, ഫൈബർവേൾഡ് മാനേജിംഗ് ഡയറക്ടർ റോബി ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം. എസ്‌ ലത, മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. റ്റി റെജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ
 എം.ചന്ദ്ര, സി.ഡി വിശ്വനാഥൻ, നസീമ ടീച്ചർ, പി.വി വിനോദ് തുടങ്ങിയവർ പങ്കെടുക്കും.

date