Skip to main content

ആലപ്പുഴ നിയോജക മണ്ഡലം നവകേരള സദസ്: സാംസ്കാരിക ഉത്സവത്തിന് നാളെ തിരി തെളിയും

ആലപ്പുഴ: നവകേരള സദസിന് മുന്നോടിയായി ആലപ്പുഴയിലെ സാംസ്കാരിക ഉത്സവത്തിന് നാളെ തിരി തെളിയും. വൈകിട്ട് ആറിന് ആലപ്പുഴ നഗര ചത്വരത്തിൽ കലാസാംസ്‌കാരിക പരിപാടികൾ വിപ്ലവ ഗായികയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ മേദിനി ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, മുനിസിപ്പൽ ചെയർപേഴ്സൺ കെ. കെ. ജയമ്മ, ജില്ല കളക്ടര്‍ ജോണ്‍ വി സാമുവല്‍, ആലപ്പുഴ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ, സംവിധായകൻ ഫാസില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

നാല് മണി മുതൽ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന വിജയകേരളം വിജ്ഞാനകേരളം മെഗാ ടാലന്റ് ഹണ്ട് നടക്കും. മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. വൈകുന്നേരം നാലിന് വിപണന പ്രദർശനം ആരംഭിക്കും. 13 വരെ പ്രദർശന വിപണനം നീണ്ടുനിൽക്കും.
ഏഴര മണി മുതൽ ഇപ്റ്റ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യ ആവിഷ്കാരവും അരങ്ങേറും.

date