Skip to main content

ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ മുതലായവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം ചേര്‍ന്നു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാതയോരങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി തദ്ദേശസ്ഥാപനതല സമിതി നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, തൃശൂര്‍ റൂറല്‍, സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date