Skip to main content

മാളയില്‍ പൊതുകളിസ്ഥലം ഒരുങ്ങുന്നു; ഒരു കോടി രൂപയുടെ ഭരണാനുമതി

മാള ഗ്രാമപഞ്ചായത്തില്‍ പൊതുകളിസ്ഥലം ഇല്ലാത്തതിന് പരിഹാരമാവുന്നു. ഒരു കോടി രൂപ ചിലവില്‍ മാള വലിയ പറമ്പ് ഗ്രൗണ്ടില്‍ 
കളിസ്ഥലത്തിന് ഭരണാനുമതിയായി. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് വകുപ്പിന്റെ 50 ലക്ഷം രൂപയും ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കളിസ്ഥലം സജ്ജമാക്കുന്നത്. 

സ്‌പോര്‍ട്‌സ് വകുപ്പിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം'പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കളിസ്ഥലം ഒരുങ്ങുന്നത്. 54 മീ X 78 മീ  വിസ്തൃതിയിലുള്ള ഫുട്‌ബോള്‍ മഡ് കോര്‍ട്ട്, ഒരു വോളിബാള്‍ കോര്‍ട്ട്, 4 സ്റ്റെപ്പുള്ള ഗ്യാലറി, ചെയ്ഞ്ച് റൂം കം ടോയ്‌ലെറ്റ് ബ്‌ളോക്ക്, ജല ലഭ്യതയ്ക്ക് കുഴല്‍ക്കിണര്‍, ഫെന്‍സിങ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. 

 കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. വരുന്ന പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് എത്രയും വേഗത്തില്‍ നിര്‍മ്മാണം നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.

date