Skip to main content
വരശ്രീ പ്രകാശനം ചെയ്തു

വരശ്രീ പ്രകാശനം ചെയ്തു

വരവൂര്‍ കുടുംബശ്രീ സി ഡി എസിന്റെ രചന വരശ്രീ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വി.കെ പുഷ്പയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രം കുടുംബശ്രീ അംഗങ്ങളിലൂടെ എഴുതി വരവൂര്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ രചന രൂപത്തിലാക്കിയിരിക്കുകയാണ് വരശ്രീയിലൂടെ. 

25 അധ്യായങ്ങളും 134 പേജുമുള്ള ഈ പുസ്തകം അക്കാദമിക്ക്, രചന കമ്മിറ്റികളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രസിഡീകരിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ ആര്‍ പി പി.എം ബിന്ദു, സ്മിത ബാബു, കെ.പി ബിന്ദു, റുഖിയ എന്നിവര്‍ ചേര്‍ന്ന് പുസ്തകം എഴുതി തയ്യാറാക്കി. മെമ്പര്‍ സെക്രട്ടറി എം.കെ ആല്‍ഫ്രെഡ് ഫോട്ടോഗ്രാഫിയും, സി.എസ് അനിരുദ്ധന്‍ മുതുവറ കവര്‍ പേജ് ഡിസൈനും നിര്‍വഹിച്ചു.           

2000 മുതല്‍ സ്വയം സഹായ സംഘങ്ങളായി പ്രവര്‍ത്തിച്ച്, 2024 വരെയുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തില്‍ സ്ത്രീ പദവി ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ ഇടപെടലുകളും നേട്ടങ്ങളുമാണ് പ്രധാനമായും വരശ്രീയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. കുടുംബശ്രീ സംഘടനാ സംവിധാന രൂപീകരണ ഘട്ടത്തില്‍ അനുഭവിക്കേണ്ടിവന്ന വെല്ലുവിളികള്‍ 2008 ല്‍ പുറത്തിറങ്ങിയ ഏകീകൃത ബൈലോയും, ത്രിതല സംഘടന തിരഞ്ഞെടുപ്പും, ലഘു സമ്പാദ്യ വായ്പാ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക-മൃഗസംരക്ഷണ-സംരംഭ വികസന പരിപാടികള്‍, തൊഴിലുറപ്പ്, നൈപുണ്യ വികസന പരിശീലനങ്ങള്‍, ആശ്രയ, ബഡ്‌സ്, ബാലസഭ, ജെന്‍ഡര്‍, അതിദരിദ്രരുടെ മൈക്രോ പ്ലാന്‍ തുടങ്ങി കുടുംബശ്രീയുടെ തുടക്കം മുതല്‍ 2024 വരെയുള്ള കുടുംബശ്രീയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രചന തയ്യാറാക്കിയിരിക്കുന്നത്. ഈ കാലഘട്ടങ്ങളിലൂടെ കടന്ന് പോയ പ്രവര്‍ത്തനങ്ങളുടെയും, വേറിട്ട കാഴ്ച്ചകളുടെയും നേര്‍ചിത്രങ്ങള്‍ രചനയില്‍ ഉള്‍പ്പെടുത്തി വരവൂരിന്റെ കാല്‍നൂറ്റാണ്ടിന്റെ ചരിത്രമായി വരശ്രീ.

date