Skip to main content

അറിയിപ്പ്

പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായ കര്‍ഷകര്‍ ആനുകൂല്യത്തിന് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് എസ് എം എസ് സന്ദേശം ട്രഷറിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എസ്എംഎസ് ലഭിച്ചിട്ടുള്ള കര്‍ഷകര്‍ എസ്എംഎസ് കിട്ടി അഞ്ച് ദിവസത്തിനുള്ളിലും ഇനി എസ്എംഎസ് ലഭിക്കുന്നവര്‍ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷിഭനെ സമീപിച്ച് കൃത്യമായ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് സി വിവരങ്ങള്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ നല്‍കണമെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date