Skip to main content

അപേക്ഷ തീയതി നീട്ടി

2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വരെ നീട്ടി. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്നും kmtwwfb.org എന്ന ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാര്‍ച്ച് 30 വരെ കുടിശ്ശിക ഒടുക്കാമെന്നും ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.

date