Skip to main content

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ മ്യുസീഷ്യനാകാന്‍ അവസരം

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ അഗ്‌നിവീര്‍വായു മ്യുസീഷ്യന്‍ തസ്തികയിലേക്ക് നിയമനത്തിനായി റി്ക്രൂട്ട്മെന്റ് റാലി നടത്തുന്നു. ജൂലൈ മൂന്ന് മുതല്‍ 12 വരെ കാന്‍പുര്‍, ബംഗളൂരു എയര്‍ഫോഴ്സ് സ്റ്റേഷനുകളില്‍ നടക്കുന്ന റാലിയില്‍ അവിവാഹിതരായ പത്താംക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. 2004 ജൂലൈ രണ്ടിനും 2007 ജൂലൈ രണ്ടിനും ഇടയില്‍ ജനിച്ചവരായിരിക്കണം. താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിനകം https://agnipathvayu.cdac.in എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. യോഗ്യത, അറിഞ്ഞിരിക്കേണ്ട വാദ്യോപകരണങ്ങള്‍, അധികയോഗ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ ലഭ്യമാണ്. ഫോണ്‍: 9188431093.

date