Skip to main content

ജ്യോതി നെല്‍വിത്ത് ലഭ്യമാണ്

വിരിപ്പ് കൃഷിക്കായി കര്‍ഷകര്‍ക്ക് ആവശ്യമായ ജ്യോതി നെല്‍വിത്ത് ലഭ്യമാണെന്ന് വള്ളത്തോള്‍ നഗര്‍ കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു. വള്ളത്തോള്‍ നഗര്‍ കൃഷിഭവനില്‍ ഉള്‍പ്പെടുന്ന മുണ്ടനാട്ട് പാടശേഖരത്തിന് വിരിപ്പ് കൃഷിക്കായി നെല്‍വിത്ത് ലഭ്യമാക്കുന്നതില്‍ കൃഷിഭവന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞദിവസം പത്രവാര്‍ത്ത വന്നിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കൃഷി ഓഫീസില്‍ നിന്നും അന്വേഷിച്ചിരുന്നു. വള്ളത്തോള്‍ നഗര്‍ കൃഷിഭവനില്‍ നിന്ന് വിരിപ്പ് കൃഷിയ്ക്കായി ജ്യോതി നെല്‍വിത്ത് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വിത്ത് വികസന ഏജന്‍സിയ്ക്ക് കഴിഞ്ഞമാസം 5-ാം തീയതി തന്നെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജ്യോതി വിത്ത് ലഭ്യമാകില്ല എന്ന് കെ.എസ്.എസ്.ഡി.എ. അറിയിച്ചതിനെ തുടര്‍ന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല, വിവിധ ഫാമുകള്‍ എന്നീ സ്ഥാപനങ്ങളെ സമീപിച്ച് ജ്യോതി വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കോടശ്ശേരി ഫാമില്‍ നിന്നാണ് ജ്യോതി വിത്ത് ലഭ്യമാക്കിയിട്ടുള്ളത്. കടുത്ത വേനലായതിനാലാണ് വിത്ത് വിതരണം വൈകിയതെന്ന് ജില്ലാ കൃഷി ഓഫീസില്‍ നിന്നും അറിയിച്ചു.

date