Skip to main content

സൗജന്യ പി.എസ്‌.സി പരിശീലനം

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള   പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് മെയ് 25  മുതൽ ജൂൺ 20 വരെ അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളിഡേ ബാച്ചുകൾ തിരഞ്ഞെടുക്കാം. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യരായവർ എസ്.എസ്.എൽ.സി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, കെ.ബി.ആർ കോംപ്ലക്സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ നിന്നും രാവിലെ 10 മുതൽ ഉച്ചയ്ക്ക്‌ മൂന്നു മണി വരെയുള്ള സമയത്ത് ലഭിക്കും.

 

date