Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലെ ലക്ചറര്‍ യോഗ്യത- പ്രസ്തുത വിഷയത്തില്‍ ബി.ടെക്ക് (ഒന്നാം ക്ലാസ്)/ തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 29ന് രാവിലെ 10ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം.

ട്രേഡ്‌സ്മാന്‍ (സിവില്‍, ടര്‍ണിങ്, ഫിറ്റിങ്, ഓട്ടോമൊബൈല്‍സ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ വിഭാഗങ്ങള്‍) യോഗ്യത- പ്രസ്തുത വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/ തത്തുല്യം/ ഡിപ്ലോമ.
വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രികല്‍), ഡെമോന്‍സ്‌ട്രേറ്റര്‍ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് വിഭാഗങ്ങള്‍) യോഗ്യത- പ്രസ്തുത വിഷയത്തില്‍ ഡിപ്ലോമ/ തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 30ന് രാവിലെ 10ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോണ്‍: 04884 254484.

date