Skip to main content

ബോട്ടണി ഗസ്റ്റ് അധ്യപക ഒഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ ബോട്ടണി വിഷയത്തില്‍ ഗസ്റ്റ് അധ്യപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ളവരും തൃശൂര്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാണ് അവസരം. വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

date