Skip to main content

ചേലക്കര, വടക്കാഞ്ചേരി എം.ആര്‍.എസില്‍ താല്‍ക്കാലിക നിയമനം

ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ എം.ആര്‍.എസില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

കുക്ക് -ചേലക്കര (3), വടക്കാഞ്ചേരി (10)- എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റ് ഫുഡ് ക്രാഫ്റ്റ്, ഇവരുടെ അഭാവത്തില്‍ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.
വാച്ച്മാന്‍- ചേലക്കര (2), വടക്കാഞ്ചേരി (1)- എക്‌സ് സര്‍വീസ്മാന്‍ മാത്രം.
ആയ- ചേലക്കര (1)- ഏഴാം ക്ലാസും പ്രവൃത്തിപരിചയവും (സ്ത്രീകള്‍ മാത്രം).
ഗാര്‍ഡനര്‍- ചേലക്കര (1), വടക്കാഞ്ചേരി (1)- പുല്ലുവെട്ട് യന്ത്രം ഉപയോഗിക്കുന്നതിലെ പ്രവൃത്തിപരിചയം, ഉയര്‍ന്ന ശാരീരിക ക്ഷമത, പ്രായപരിധി 56 വയസ്.
കാഷ്വല്‍ സ്വീപ്പര്‍- ചേലക്കര (1), വടക്കാഞ്ചേരി (2)- പ്രായപരിധി 56 വയസ്.

ജോലിപരിചയം ഉള്ളവര്‍ക്കും എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കും മുന്‍ഗണന. പേര്, ഫോണ്‍ നമ്പര്‍, വിലാസം സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ മെയ് 30 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ ലഭ്യമാക്കണം. തസ്തികയുടെ പേരും സ്‌കൂളും പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍: 04884 299185 (എം.ആര്‍.എസ്, ചേലക്കര), 04884 235356 (എം.ആര്‍.എസ്, വടക്കാഞ്ചേരി).

date