സാലറി ചലഞ്ചില്‍ മാതൃകയായി ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സാലറി ചലഞ്ചിന്റെ ഭാഗമായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കി മാതൃകയായി ജില്ലാ സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പ്. ജില്ലാ ഓഫീസിലെ 21 ജീവനക്കാരാണ് ഒരേ മനസോടെ അവരുടെ വേതനം ദുരിതമനുഭവിക്കുന്നവര്‍ക്കായി സംഭാവന ചെയ്തത്. ജീവനക്കാരുടെ വേതനവിഹിതമായ 8,12,710/- രൂപയാണ് നല്‍കുന്നതെന്ന് ജില്ലാ സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ ശാലിനി അറിയിച്ചു. ജീവനക്കാര്‍ അവരവരുടെ താല്‍പ്പര്യമനുസരിച്ച് മുഴുവനായോ തവണകളായോ ആയിരിക്കും തുക നവകേരളനിര്‍മിതിക്കായി സംഭാവന നല്‍കുക. കഴിഞ്ഞ മാസം രണ്ട് ദിവസത്തെ വേതനം പ്രളയബാധിതര്‍ക്കായി ജീവനക്കാര്‍ നല്‍കിയിരുന്നു. അടൂര്‍, കോഴഞ്ചേരി, മല്ലപ്പളളി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും സാലറി ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം നല്‍കും. (പിഎന്‍പി 3121/18)
- Log in to post comments