Skip to main content

ദുരിത ബാധിതര്‍ക്ക് സഹായവുമായി പടന്ന ഗ്രാമപഞ്ചായത്ത്

 

കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് പ്രതിധിനികള്‍ കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ കേന്ദ്രത്തിലേക്ക് ഒരു ലോറി അവശ്യ വസ്തുക്കള്‍  കൈമാറി. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, വാര്‍ഡ് അംഗവും സിനിമാ താരവുമായ പി.പി കുഞ്ഞി കൃഷ്ണന്‍, എം. രാഘവന്‍, പി. പവിത്രന്‍, മുസ്താഖ് എന്നിവരാണ് സാധനങ്ങള്‍  കൈമാറിയത്.

date