അടൂരില്‍ പുതിയ പാലം : നിര്‍മാണം ഉടന്‍ ആരംഭിക്കും
അടൂരില്‍ പുതിയ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പുതിയപാലം വരുന്നതോടെ ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പത്ത് കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ പതിനാലിനകം എഗ്രിമെന്റ് വയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഗ്രിമെന്റ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പണികള്‍ ഉടന്‍ ആരംഭിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അടൂരില്‍ പഴയപാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിച്ചത്. വാഹനപ്പെരുപ്പം മൂലം ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് പുതിയപാലം നിര്‍മ്മിക്കണമെന്നുള്ള ആവശ്യം ഉയര്‍ന്ന് വരികയായിരുന്നു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലം നിര്‍മ്മിക്കുന്നതിന് സമാന്തരമായി നിലവില്‍ മറ്റൊരു പാലമുണ്ട്. ഈ പാലം പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കായി വിനിയോഗിക്കും. പാലത്തിന് ഇരുവശത്തായി ശാസ്ത്രീയമായ നടപ്പാത , ഓടകള്‍, അപ്രോച്ച് എന്നിവയും നിര്‍മ്മിക്കും. മണ്ണ് പരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എസ്റ്റിമേറ്റ് എടുത്തതിന് ശേഷം പണികള്‍ ഉടന്‍ ആരംഭിക്കും. കൂടാതെ യാത്രക്കാര്‍ക്കുള്ള വെയ്റ്റിംഗ് ഷെഡും ഇതിനൊപ്പം നിര്‍മ്മിക്കും. പുതിയ പാലം വരുന്നതോടെ ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരമാകുമെന്നും എം.എല്‍.എ പറഞ്ഞു. (പിഎന്‍പി 4194/18)
- Log in to post comments