2018-19 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്തു
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രോജക്ടുകളുടെ നിര്‍വഹണ പുരോഗതി ജില്ലാ ആസൂത്രണ സമിതി യോഗം അവലോകനം ചെയ്തു.നിലവില്‍ പദ്ധതി അടങ്കലിന്റെ 31.70 ശതമാനം ചിലവഴിച്ച് ജില്ല സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനത്താണെന്ന് യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളുടെയും 16 ഗ്രാമ പഞ്ചായത്തുകളുടെയും ഭേദഗതി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്കി. 2019-20 വാര്‍ഷിക പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്കി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments