Skip to main content

കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നു: മമ്മൂട്ടി

 

കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. കേരള സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗമാരംഭിച്ചത്. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍. ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ൪ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍പ്പെടുത്തി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോൾ മാത്രമാണ് മത്സരമുണ്ടാകുക.  മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു നൂറ് ഒളിംപിക്‌സ് മെഡലുകളുമായി രാജ്യത്തിന്റെ അഭിമാനമാകാ൯ ഓരോ കായിക താരത്തിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

date