Skip to main content

ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്

തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2024-25 അധ്യന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ബി.കോം ഫിനാന്‍സ്, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലും ബി.എസ്.സി മാത്തമാറ്റിക്‌സില്‍ എസ്.സി, എസ്.ടി ഇ.ടി.ബി, ഇ.ഡബ്ല്യു.എസ് എന്നിവര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലുമാണ് ഒഴിവുള്ളത്. നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, കാലിക്കറ്റ് സര്‍വ്വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ രെജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ട്, അപേക്ഷ എന്നിവ സഹിതം ഓഗസ്റ്റ് 16 ന് രാവിലെ 11 ന് കോളേജില്‍ എത്തിച്ചേരണം.

date