Post Category
മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സ്
അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ചേര്‍ന്നൊരുക്കുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ട്രേഡ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ആദ്യ രണ്ടുമാസ ട്രെയിനിംഗ് അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജിലും നാലു മാസത്തെ ട്രെയിനിംഗ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലുമാണ് നടക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പെയ്ഡ് അപ്പ്രെന്റീസ്ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 7736925907, 9495999688 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments