Post Category
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞത്ത് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഫിറ്റ്‌നസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് മേഖലയിലെ പ്രൊഫഷണലുകളാകാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.
450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 18,000 രൂപയാണ് ഫീസ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌പോട്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവര്‍ https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697
date
- Log in to post comments