അറിയിപ്പുകള്‍
ഇന്‍സ്പയര്‍ അവാര്‍ഡ്സ്: സംസ്ഥാനതല മത്സരം 25ന്
വിദ്യാര്‍ഥികളില്‍ അന്വേഷണ തല്‍പരതയും ചിന്താശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഇന്‍സ്പയര്‍ അവാര്‍ഡ്സ്- മനാക് സംസ്ഥാനതല പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കും.
ഏപ്രില്‍ 25ന് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം. മൂന്ന് മേഖലകളായി നടത്തിയ ജില്ലാതല മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 31 വിദ്യാര്‍ഥികളാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ ഒമ്പതിന് സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പരിശീലന പരിപാടി
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെയ് 26 മുതല്‍ 31 വരെ 'പ്ലാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് നഴ്സറി മാനേജ്മെന്റ്' വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പത്താം ക്ലാസും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 45 വയസ്സ്. ട്രെയിനിങ് ഫീ 2,200 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15. വിശദ വിവരങ്ങള്‍ www.mbgips.in ല്‍ ലഭിക്കും. ഫോണ്‍: 0495 2430939.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഇന്ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, മേണ്‍ സ്റ്റാക്ക് ട്രെയിനര്‍, സോഫ്റ്റ്‌വെയര്‍ ടെസ്റ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ഡാറ്റാ അനലിറ്റിക്‌സ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 0495 2370176.
സംരംഭകത്വ ശില്‍പശാല
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി) ക്യാമ്പസില്‍ ഏപ്രില്‍ 28 മുതല്‍ 30 വരെ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. കയറ്റുമതി, ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള ശില്‍പശാലയില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 25നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/9188922785.
തൊഴില്‍ പരിശീലന കോഴ്‌സുകള്‍
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് (ഡിഎഫ്എ), ഡാറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ്
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യഫെഡിന്റെ ഗ്രൂപ്പ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ മാനേജര്‍ അറിയിച്ചു. മാര്‍ച്ച് 31ന് ശേഷം ഏപ്രില്‍ 30 വരെ അംഗമാകുന്നവര്‍ക്ക് മെയ് ഒന്ന് മുതല്‍ മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കൂ.
സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിയമനം
കണ്ണൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വിവിധ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ക്ലര്‍ക്ക് (എസ്ടി വിഭാഗം മാത്രം), കൗണ്‍സലര്‍ (എസ്ടി വിഭാഗത്തിന് മുന്‍ഗണന), സ്റ്റാഫ് നഴ്സ് (എസ്ടി വിഭാഗത്തിന് മുന്‍ഗണന), കാറ്ററിങ് അസിസ്റ്റന്റ് (എസ്ടി വിഭാഗത്തിന് മുന്‍ഗണന), ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ (ട്രേഡ്-ഇലക്ട്രീഷ്യന്‍ അല്ലെങ്കില്‍ വയര്‍മാന്‍, എസ്ടി വിഭാഗത്തിന് മുന്‍ഗണന) എന്നീ തസ്തികകളിലാണ് നിയമനം.
മെയ് രണ്ടിന് വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷ, ബയോഡേറ്റ എന്നിവയോടോപ്പം ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അയക്കണം. വിലാസം - പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കരിന്തളം, പെരിങ്ങോം പിഒ, കണ്ണൂര്‍ 670353. ഫോണ്‍: 8848554706.
ടെന്‍ഡര്‍ ക്ഷണിച്ചു
വടകര ജില്ലാ ആശുപത്രിയിലെ എക്സ്‌റെ യൂണിറ്റിലേക്ക് ഒരു വര്‍ഷത്തേക്ക് എക്‌സ്‌റെ ഫിലിം വിതരണം ചെയ്യാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 19ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0496 2524259.
എംഎ ആന്ത്രോപോളജി പ്രവേശനം
കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എംഎ ആന്ത്രോപോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in ല്‍ മെയ് 15നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497-2715261, 04972715286.
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവറില്ലാതെ ഒരു വര്‍ഷത്തേയ്ക്ക് വാഹനം (പ്രതിമാസം 1500 കി.മീ ദൂരം, ടിഡിഎസ് ഉള്‍പ്പടെ 28000 രൂപ) കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 15 ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0495 2375760.
അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്‌മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും.
അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം തപാല്‍ മുഖേനയോ calicutlawcollegeoffice@gmail.com ഇ-മെയിലിലോ ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. മെയ് 12, 13 തീയതികളില്‍ നിയമം, 15ന് മാനേജ്മെന്റ്, 16ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് കൂടിക്കാഴ്ച. സമയം: രാവിലെ 10.30. കൂടുതല്‍ വിവരങ്ങള്‍ https://gickozhikode.ac.in/ വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2730680.
ഗതാഗത തടസ്സം
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി-പുറക്കാട്ടിരി-അണ്ടിക്കോട്-അത്തോളി-ഉള്ള്യേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുറക്കാട്ടിരി പാലം മുതല്‍ ഉള്ള്യേരി വരെ റീ ടാറിങ് നടക്കുന്നതിനാല്‍ നാളെ (ഏപ്രില്‍ 25) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments