Skip to main content

എം. എ ആന്ത്രോപോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

കണ്ണൂർ സർവകലാശാല ഡോ.ജാനകി അമ്മാൾ ക്യാമ്പസ്, പാലയാടുള്ള ആന്ത്രോപോളജി പഠനവകുപ്പിൽ 2025-26 അധ്യയന വർഷത്തേക്കുള്ള എം. എ ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ admission.kannuruniversity.ac.in എന്ന കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ മെയ് 15 ന് മുമ്പായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

 ഫോൺ : 0497-2715261, 0497-2715286

date