Post Category
കലാവിരുന്ന് ഒരുക്കി ഭിന്നശേഷി കലാനിപുണരുടെ സംഗമം
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഭിന്നശേഷി കലാനിപുണരുടെ സംഗമം കലാവിരുന്ന് കൊണ്ട് ശ്രദ്ധേയമായി. സാമൂഹികനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പാലാ മരിയ സദൻ സ്ഥാപനത്തിലെ 16 ഭിന്നശേഷി കലാകാരന്മാരാണ് ഗാനമേള അവതരിപ്പിച്ചത്. തങ്ങൾക്ക് കിട്ടിയ വേദിയെ അവർ ആഘോഷപൂർവ്വം കൊണ്ടാടി. ആടിയും പാടിയും താളം പിടിച്ച് മലയാളം തമിഴ് ഗാനങ്ങളിലൂടെ കാലാകരൻമാർ വേദി കൈയടക്കി.
കാണികൾ അവരുടെ നിറഞ്ഞസ്നേഹം കൈയടികളുടെ രൂപത്തിൽ തിരിച്ചു നൽകി. ഒരുമണിക്കൂറോളം കലാപരിപാടികൾ നീണ്ടു നിന്നു.
കങ്ങഴയിലെ ഹീരാം ട്രസ്റ്റിലെ ഭിന്നശേഷിക്കാരുടെ ഫാഷൻ ഷോയും ഇതിൻറ ഭാഗമായി നടന്നു.
date
- Log in to post comments