Post Category
അധ്യാപക ഒഴിവ്
നിലമ്പൂര്‍ ഗവ.കോളേജില്‍ മലയാളം, ജ്യോഗ്രഫി, കൊമേഴ്സ്, ഇംഗ്ലീഷ്, സ്റ്റാറ്റിസ്സ്റ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളിലെ അതിഥി അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും തെളിയിക്കുന്ന രേഖകള്‍ എന്നിവ ഒറ്റ പി.ഡി.എഫ് ഫയല്‍ ആക്കി gcnguest007@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയ് 10ന് മുമ്പ് അയക്കണം. ഫോണ്‍ : 04931260332, 7592860681.
date
- Log in to post comments