*ലഹരിക്കെതിരെ പിടിമുറുക്കി കയ്പമംഗലം*
ലഹരിക്കെതിരെ പിടിമുറുക്കി കയ്പമംഗലം മണ്ഡലത്തിലെ ജനകീയ കൂട്ടായ്മകൾ. കയ്പമംഗലം നിയോജകമണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹിക കലാകായിക സംഘടനകൾ, വിമുക്തി, യോദ്ധാവ് പദ്ധതികളുടെ സംഘാടകർ എന്നിവരെ ഉൾപ്പെടുത്തി ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കൂട്ടായ്മകളുടെ മണ്ഡല തല ഉദ്ഘാടനം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട സർക്കിൾ സിവിൽ എക്സൈസ് ഓഫിസർ എ.എസ്. റിഹാസ് ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി.
കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിൽ നടന്ന ക്യാമ്പയിനിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, കയ്പമംഗലം എ.എസ്.ഐ അൻവറുദ്ദീൻ, കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എ. ഇസ്ഹാഖ്, പി.എ. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. ബേബി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജിനൂബ് അബ്ദുറഹ്മാൻ, യു.വൈ. ഷെമീർ, പി.കെ. സുകന്യ, സിബിൻ അമ്പാടി, പഞ്ചായത്ത് കോ-ഓർഡിനേറ്റർ കെ.കെ. സക്കറിയ, പഞ്ചായത്ത് തല ലഹരിമുക്ത വൊളണ്ടിയർമാർ, ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാ അംഗങ്ങൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, എം.പി.ടി.എ അംഗങ്ങൾ, എൻ.സി.സി, എൻ.എസ്.എസ്, ഒ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈസ്ഡ്, ലൈബ്രറി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments