അറിയിപ്പുകള്
പ്രവാസികള്‍ക്ക് പിക്കപ്പ് വാന്‍ വിതരണം
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസികള്‍ക്ക് പിക്കപ്പ് വാന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സീന സുരേഷ് അധ്യക്ഷത വഹിച്ചു. വിഇഒ ഷിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അനി കോരാമ്പ്ര, കെ ജി പ്രജിത, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ, സെക്രട്ടറി രാജേഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
മെയ്ദിനം: കായിക മത്സരങ്ങളില്‍ പങ്കെടുക്കാം
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെയ് ഒന്നിന് തൊഴിലാളികള്‍ക്കായി മെയ്ദിന സ്പോര്‍ട്സ് സംഘടിപ്പിക്കും. രാവിലെ 7.30 മുതല്‍ മാനാഞ്ചിറ മൈതാനത്താണ് മത്സരങ്ങള്‍. 100 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയില്‍ പുരുഷ/വനിത മത്സരങ്ങള്‍ ഉണ്ടാകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മെഡലും സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ യൂണിയന്റെയോ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രവുമായി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8078182593, 04952722593.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വികസന കമീഷണറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യത്തിനായി മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസ വാടകക്ക് വാഹനം നല്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് ഒമ്പതിന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
അധിവര്‍ഷാനുകൂല്യം രണ്ടാംഗഡു വിതരണം
കര്‍ഷക തൊഴിലാളികള്‍ക്കുള്ള അധിവര്ഷാനുകൂല്യത്തിന്റെ രണ്ടാംഗഡു വിതരണം മെയ് മൂന്നിന് നടക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍നിന്ന് ആദ്യ ഗഡു കൈപ്പറ്റിയവര്‍ക്കാണ് രണ്ടാം ഗഡു വിതരണം ചെയ്യുക. കൊയിലാണ്ടി ഇഎംഎസ് സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രതിനിധികള്‍ക്ക് ബോധവത്കരണക്ലാസും ഉണ്ടാകും. എല്ലാ യൂണിയന് പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2384006.
പ്രിമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള പ്രിമെട്രിക് ബോയ്സ് ഹോസ്റ്റലിലെ ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പത്ത് ശതമാനം സീറ്റിലേക്ക് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, പോക്കറ്റ് മണി, ഭക്ഷണം, യൂണിഫോം, ട്യൂഷന്, കമ്പ്യൂട്ടര്‍ പഠനം, നോട്ട് ബുക്ക് തുടങ്ങിയവ ലഭിക്കും. താല്പര്യമുള്ളവര് ജാതി, വരുമാനം, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് ഫോട്ടോ എന്നിവ സഹിതം മെയ് 20നകം അപേക്ഷിക്കണം. ഫോണ്‍: 8547630159, 9447357661.
ത്രിദിന പരിശീലന ക്യാമ്പ്
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രോജക്റ്റ് ആസൂത്രണത്തിലും പ്രോജക്റ്റ് തയാറാക്കുന്നത് സംബന്ധിച്ചും ത്രിദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. സോഷ്യോളജി, എംഎസ്ഡബ്ല്യു പഠനം പൂര്‍ത്തീകരിച്ചവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണ ലഭിക്കും. ബയോഡാറ്റ മെയ് അഞ്ചിനകം 9019906235 നമ്പറില്‍ വാട്ട്സ് ആപ്പ് ചെയ്യുകയോ ceo.sarovaram@ gmail.com എന്ന മെയിലിലേക്ക് അയക്കുകയോ വേണം.
സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ബിരുദധാരികളായ ആശ്രിതര്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാദമിയില്‍ ഒരു വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷ പരിശീലനം സംഘടിപ്പിക്കും. ക്ലാസ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2479966, 80568537.
അവധിക്കാല കോഴ്സ്
ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് തിരുത്തിയാടിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നാഴ്ചത്തെ ഇംഗ്ലീഷ് വിത്ത് എ ഐ അവധിക്കാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് മൂന്നിന് വൈകീട്ട് മൂന്നിനകം സ്കൂള്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2721070, 8547005031, 9447885352.
വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
മേലടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജന്റര്‍ റിസോഴ്സ് സെന്ററില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെയ് ഒമ്പതിന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9446567648.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് (ഏപ്രില്‍ 30) രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടക്കും. ആധാര്‍ കാര്‍ഡ്, എംബിബിഎസ് യോഗ്യത സര്‍ട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി എത്തണം.
ബ്രയിലി സാക്ഷരതാ ക്ലാസ് ഉദ്ഘാടനം
കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി ചേര്‍ന്ന് സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി കാഴ്ച പരിമിതര്‍ക്കായി നടത്തുന്ന ദീപ്തി ബ്രയിലി സാക്ഷരത ക്ലാസ് കോഴിക്കോട് കോര്പ്പറേഷന് സ്ഥിരം സമിതി ചെയര്മാന് പി ദിവാകരന് ഉദ്ഘാടനം ചെയ്തു. കെ എഫ് ബി കുണ്ടായിത്തോട് പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാക്ഷരതാ മിഷന് കോ ഓഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറം പ്രസിഡന്റ് എം സുധീര്‍ പദ്ധതി വിശദീകരിച്ചു. കെഎഫ്ബി പ്രോജക്ട് കോഓഡിനേറ്റര്‍ സി കെ അബൂബക്കര്‍, ഭാരവാഹികളായ ടി ജഗദീഷ്, കെ മൊയ്തീന് കോയ, പി ടി ബഷീര്‍, എം ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സൗജന്യ പഠനകിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പഠന കിറ്റിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2025-26 അധ്യയന വര്‍ഷം ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മെയ് ഒമ്പത് വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദാംശങ്ങളും www.kmtwwfb.org ല്‍ ലഭ്യമാണ്.
സൗജന്യ കലാ പരിശീലനം
സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ മോഹിനിയാട്ടം, പെയിന്റിങ്, കൂടിയാട്ടം, നാടകം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. പ്രായപരിധിയില്ല. അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്തിലും കടലുണ്ടി ഗ്രാമപഞ്ചായത്തിലും ലഭ്യമാണ്. ഫോണ്‍: 9400901140.
ചേളന്നൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് നാടകം, ചെണ്ട എന്നിവയില്‍ പരിശീലനം നല്‍കും. അപേക്ഷ ഫോറം ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: നാടകം -98956 14934, ചെണ്ട -96330 50472
കൊടുവള്ളി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് തിരുവാതിരകളിയില്‍ സൗജന്യ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ബ്ലോക്ക് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: 8075309989.
വടകര ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് സംഗീതം, പെയിന്റിങ്, കോല്‍ക്കളി എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: സംഗീതം -9048813609, പെയിന്റിങ് - 9946277818, കോല്‍ക്കളി -9645627611.
ബാലുശ്ശേരി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് പെയിന്റിങ്, നാടകം, ചെണ്ട എന്നിവയില്‍ സൗജന്യ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: പെയിന്റിങ് -7994570531, നാടകം -9605797046, ചെണ്ട -9747316633.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്കിലെ ശ്രീ പഴഞ്ചണ്ണൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് ഒമ്പതിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം www.malabardevaswom.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0495 2374547.
ഗതാഗതം നിരോധിച്ചു
ഏകത്രല് കാക്കൂര്‍ റോഡില്‍ ആനപ്പാറ മുതല്‍ ഇയ്യാട് സിസിയുപി സ്കൂള്‍ വരെ ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 30) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments