Post Category
പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു
പാലിയേക്കര ടോള്‍പിരിവ് നിര്‍ത്തിവെച്ചുകൊണ്ട് ഏപ്രില്‍ 28 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉത്തരവിറക്കി. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതര്‍ ഏപ്രില്‍ 29 ന് രേഖാമൂലം ഉറപ്പ് നല്കിയതിന്റെയും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണിത്.
ദേശീയപാത 544 ല്‍ മണ്ണുത്തി-ഇടപ്പള്ളി മേഖലയില്‍ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന അടിപ്പാത, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കിയത്.
date
- Log in to post comments