Skip to main content
കായിക വകുപ്പിന്റെ സ്റ്റാളിൽ നിന്ന്

ഇലക്ട്രിക്ക് വയർ ഗെയിം, സ്വിസ് ബോൾ, ഫോം റോളർ... വ്യത്യസ്ത ഗെയിമുകളുമായി കായിക സ്റ്റാൾ -14 വ്യത്യസ്ത കളികളുമായി കായിക വകുപ്പിന്റെ സ്റ്റാൾ

എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കിയിരിക്കുകയാണ് കായിക വകുപ്പ്. 8  മുതൽ 60 വരെ പ്രായമുള്ള ഏതൊരാൾക്കും കളിക്കാവുന്ന 14 വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ബസ്സ്‌ വയർ ഗെയിം, ത്രോയിംഗ് ടാർജറ്റ്, ബാസ്കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, ഹോക്കി, ഹൂപ്സ്, സ്കിപ്പിംഗ് റോപ്, ബാലൻസിങ്, ടേബിൾ ടെന്നീസ്, ഫുട്ബാൾ, ഫോം റോളർ... എന്നിങ്ങനെ പട്ടിക നീളുന്നു.

മേളയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ്റ്റാളുകളിൽ ഒന്നാണ് കായിക വകുപ്പിന്റെത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്.

കായിക വകുപ്പ് കൈവരിച്ച നേട്ടങ്ങളും വിവിധ കായിക പ്രതിഭകളുടെ എണ്ണം പറഞ്ഞ പ്രകടനങ്ങളും എൽഇഡി സ്ക്രീനിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ  സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്ന ചാർട്ടും കുട്ടികൾക്ക് കളിക്കാനായി കിഡ്സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകർഷണങ്ങൾ. കായിക പരിശീലനം കുറഞ്ഞു വരുന്ന കാലത്ത് യുവജനതയിലും  മുതിർന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാൾ ലക്ഷ്യമിടുന്നത്.

date