Post Category
വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്
ജില്ലാ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജില്ലയില്‍ വിവിധ ദിവസങ്ങളില്‍ വിചാരണ ചെയ്യും. തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളുമാണ് വിചാരണ ചെയ്യുക. മെയ് അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും രണ്ട്, എട്ട്, 30 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 16,23 തീയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരം, പഴയ മുന്‍സിപ്പല്‍ ഓഫീസ് ഹാളിലും വിചാരണ ചെയ്യുമെന്ന് വ്യവസായ ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.ഫോണ്‍ 0491 2556087
date
- Log in to post comments