Skip to main content

ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

 

ഹരിത കേരളം മിഷന്‍ വിദ്യാകിരണം മിഷന്റെ സഹകരണത്തോടെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്‌കെഎംജെഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ എ ജെ ഹരിനിവേദ്, ദേവ് കൃഷ്ണ ലെനീഷ്, കെ എ അല്‍ഹെന, കെ റയാന്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാതല മത്സര വിജയികളെ ഇടുക്കി  അടിമാലി നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രം, മൂന്നാര്‍ എന്നിവടങ്ങളിലായി മെയ് 16,17,18 തിയതികളില്‍ നടക്കുന്ന ത്രിദ്വിന പഠന ക്യാമ്പില്‍ പങ്കെടുപ്പിക്കും. പൂക്കോട് വെറ്റിനറി കോളെജിലെ അമല്‍ അജി ക്വിസ് മാസ്റ്ററായി. മത്സരതോടൊപ്പം വിവിധ വിഷയങ്ങളില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രവര്‍ത്തങ്ങള്‍ വേറിട്ടതാക്കി. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ സയ്ന്റിസ്റ്റ് ജോസഫ് ജോണ്‍ കുട്ടികള്‍ തയ്യാറാക്കിയ ഓപ്പണ്‍ ആക്ടിവിറ്റിയുടെ പരിശോധന നടത്തി. നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍, ജോസഫ് ജോണ്‍, അമല്‍ അജി എന്നിവര്‍ സംസാരിച്ചു.

date