കണ്ണൂര്‍ പുഷ്പോത്സവം മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമം (ദിനപത്രം) വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക് ലഭിച്ചു. ദേശാഭിമാനിയിലെ മിഥുന്‍ അനില മിത്രനാണ് മികച്ച ഫോട്ടോഗ്രാഫര്‍. സായാഹ്ന പത്രം സമഗ്ര കവറേജിനുള്ള പുരസ്‌കാരം സുദിനം, കണ്ണൂര്‍ മെട്രോ പത്രങ്ങള്‍ പങ്കിട്ടു. സുദിനത്തിലെ എം അബ്ദുല്‍ മുനീറാണ് മികച്ച റിപ്പോര്‍ട്ടര്‍. ദൃശ്യ മാധ്യമത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം സീല്‍ ടിവിക്ക് ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം സീല്‍ ടിവിയിലെ ലിജിത ജനാര്‍ദ്ദനനും കണ്ണൂര്‍ വിഷനിലെ മനോജ് മയ്യിലും പങ്കിട്ടു. സീല്‍ ടിവിയിലെ ഷാജി കീഴറയാണ് മികച്ച വീഡിയോഗ്രാഫര്‍. ശ്രവ്യ മാധ്യമം സമഗ്ര കവറേജിനുള്ള പുരസ്‌കാരം ആകാശവാണി കണ്ണൂര്‍ നിലയം നേടി. 10,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്‌കാരം. അവാര്‍ഡുകള്‍ മെയ് രണ്ടിന് വൈകിട്ട് അഞ്ചിന് ന്യൂനപക്ഷ ക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ജില്ലാ പൊലിസ് സൊസൈറ്റി ഹാളില്‍ സമ്മാനിക്കുമെന്ന് മീഡിയാ കമ്മിറ്റി കണ്‍വീനര്‍ ടി.പി വിജയന്‍ അറിയിച്ചു.
- Log in to post comments