Post Category
എന്റെ കേരളം പ്രദര്‍ശന വിപണന മേള മികച്ച മാധ്യമ റിപ്പോര്‍ട്ടിന് അവാര്‍ഡ് നല്കുന്നു
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച പത്ര-ദൃശ്യ-ശ്രവ്യ മാധ്യമ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്കുന്നു. മികച്ച പത്ര റിപ്പോര്‍ട്ടര്‍, മികച്ച പത്ര ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, മികച്ച ദൃശ്യമാധ്യമ ക്യാമറാമാന്, മികച്ച ശ്രവ്യ മാധ്യമ റിപ്പോര്‍ട്ടര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.
date
- Log in to post comments