Skip to main content

സ്പോർട്സ് കൗൺസിൽ മെയ്‌ദിന കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മാനാഞ്ചിറ മൈതാനത്ത് മെയ്ദിന കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ, ഷോട്ട്പുട്ട്,  കമ്പവലി തുടങ്ങിയവയിൽ പുരുഷ വനിത മത്സരങ്ങൾ നടന്നു. വിജയികൾക്ക് ക്യാഷ് അവാർഡും  മെഡലുകളും വിതരണവും ചെയ്തു.

മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഡോ. റോയ് ബി ജോൺ അധ്യക്ഷത  വഹിച്ചു. സെക്രട്ടറി പ്രപു പ്രേംനാഥ്‌, എക്സിക്യൂട്ടീവ് അംഗം ഇ കോയ തുടങ്ങിയവർ സംസാരിച്ചു.
 

date