Post Category
രുചിവിരുന്നൊരുക്കി കഫെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ക്ക് ഭക്ഷ്യ വിരുന്നൊരുക്കി കഫെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ 10 സ്റ്റാളുകളാണുള്ളത്. ഫുഡ് കോര്‍ട്ടിലെത്തുന്നവര്‍ക്ക് വനസുന്ദരി, വിവിധ തരം ദോശകള്‍, മലബാര്‍ സ്‌പെഷല്‍, പാനി പൂരി, ബിരിയാണി,പത്തിരി, ബീഫും പൊറോട്ടയും, ചൈനീസ് വിഭവങ്ങള്‍, ചായ, ഊര്കാപ്പി തുടങ്ങി വിവിധ വിഭവങ്ങളാണ് ഒരുക്കിയത്. ഒരേ സമയം 100 ല്‍ അധികം ആളുകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഫുഡ് കോര്‍ട്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ട് കലാപരിപാടികള്‍ ആസ്വദിക്കാന്‍ കഴിയുവിധമാണ് സ്റ്റാള്‍ ക്രമീകരിച്ചത്. ഏപ്രില്‍ 28 ന് മേള സമാപിക്കും.
date
- Log in to post comments