Post Category
*പ്രദര്‍ശന മേളയില്‍ കല്‍ചില്‍ പാര്‍ക്ക് മാതൃക*
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കല്‍ചില്‍ പാര്‍ക്ക് മാതൃക. ശുചിത്വമിഷന്‍ ഉപയോഗശ്യൂന്യമായ പാഴ് വസ്തുക്കള്‍ കൊണ്ട് കല്‍പ്പറ്റയില്‍ നിര്‍മ്മിച്ച കല്‍ ചില്‍ പാര്‍ക്ക് മേളയിലെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. കല്‍പ്പറ്റ നഗരസഭയാണ് വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്കിന്റെ മിനിയേച്ചര്‍ ഒരുക്കിയത്. ഈര്‍ച്ചപ്പൊടി, തെര്‍മോക്കോള്‍, ഉപയോഗിച്ച സ്‌കെച്ച്, പേന, ഹെയര്‍ ബണ്‍, പൊട്ടുകള്‍ തുടങ്ങി ഉപയോഗശൂന്യമായ സാധനങ്ങള്‍ ചേര്‍ത്താണ് കല്‍ ചില്‍ പാര്‍ക്കിന്റെ മിനിയേച്ചര്‍ ഒരുക്കിയത്. നഗരസഭയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളും വിശദാശംങ്ങളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട് .
date
- Log in to post comments