*ഹരിത മാനദണ്ഡങ്ങള്‍ പാലിച്ച് എന്റെ കേരളം പ്രദര്‍ശന മേള*
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഹരിതമാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ഏപ്രില്‍ 22 ന് ആരംഭിച്ച മേളയില്‍ 200 ലധികം ശീതികരിച്ച സ്റ്റാളുകളും, ഫുഡ് കോര്‍ട്ടും ഹരിതമാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മേള നഗരിയില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുകള്‍, ഗ്ലാസുകള്‍, ക്യാരി ബാഗുകള്‍, ബാനറുകള്‍ എന്നിവയുടെ ഉപയോഗം പരിശോധിക്കുന്നതിന് ജില്ലാതല ഫന്‍ഫോഴ്‌സ്‌മെന്റ് ടീം നേതൃത്വം നല്‍കുന്നുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള ക്യാരി ബാഗുകള്‍, പുനരുപയോഗിക്കാവുന്ന ഗ്ലാസ്, പ്ലേറ്റ് എന്നിവയാണ് മേളയില്‍ ഉപയോഗിക്കുന്നത്.
- Log in to post comments