Skip to main content

ടൂറിസം സെമിനാര്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്

 

പ്രദര്‍ശന വിപണന മേളയുടെ ആറാം ദിവസമായ ഇന്ന് (ഏപ്രില്‍ 27) പ്രധാന വേദിയില്‍ രാവിലെ 10.30 ന് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍  തുടര്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍, നവകേരളവും സാക്ഷരതയുമെന്ന വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര ഡയറക്ടര്‍ ഡോ. വി.ആര്‍.വി ഏഴോം, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ ഡോ. ടി.വി വിനീഷ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍ മോഡറേറ്ററാകും.  ഉച്ചക്ക് രണ്ടിന് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സാഹസിക വിനോദ സഞ്ചാരം-വികസനം കാഴ്ചപ്പാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ടൂറിസം മേഖലയിലെ അനന്ത സാധ്യതകളും ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വികസന കാഴ്ചപ്പാടുകള്‍ സെമിനാറില്‍ മുഖ്യ വിഷയമാകും.

date