Skip to main content

കന്നുകാലികൾക്കുള്ള സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കം

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു.

 

 

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികൾക്ക് കുളമ്പു രോഗത്തിനെതിരായുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.

 

കന്നുകാലികളെ ബാധിക്കുന്ന കുളമ്പുരോഗം എന്ന മാരകമായ വൈറസ് രോഗത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ആറാം ഘട്ട അതി തീവ്ര പ്രതിരോധ കുത്തിവെപ്പിൻ്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മേയ് രണ്ട് മുതൽ 23 വരെയുള്ള ദിവസങ്ങളിലായിട്ടാണ് ക്യാമ്പയിൻ നടത്തുന്നത്. 

 

 ക്യാമ്പയിൻ്റെ ഭാഗമായി 118090 കന്നുകാലികൾക്ക് 18 ദിവസത്തിനുള്ളിൽ കുത്തിവെപ്പ് നൽകാനാണ് തീരുമാനം. ഇതോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് പരിശീലനം നൽകിയിരുന്നു. 

 

തൃക്കാക്കര നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സ്മിത സണ്ണി, വർഗീസ് പ്ലാശ്ശേരി, നൗഷാദ് പല്ലച്ചി, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (എ.ഡി.സി.പി) കോഡിനേറ്റർ ഡോ. കെ.ബിജു ചെമ്പരത്തി, എറണാകുളം ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ ജി. സജികുമാർ, ചിറ്റേത്തുകര ആപ്‌കോസ് പ്രെസിഡന്റ് എം.എൻ ഗിരി, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. അനിൽകുമാർ, എപ്പിഡിമിയോളജിസ്റ് ഡോ രജിത പിള്ള, കണയന്നൂർ താലൂക്ക് കോഡിനേറ്റർ ഡോ. ലൗലി സക്കറിയ, തൃക്കാക്കര വെറ്റിനറി സർജ്ജൻ ഡോ. പി. രശ്‌മി തുടങ്ങിയവർ സംസാരിച്ചു.

date