Skip to main content

മൈക്രോപ്ലാന്‍ പ്രൊജക്ട്: ഇംപ്ലിമെന്റേഷന്‍യൂണിറ്റിലേക്ക് കരാര്‍ നിയമനം

 

 

ജില്ലാ ഭരണകൂടം മേപ്പാടി ഉരുള്‍പൊട്ടല്‍മൈക്രോപ്ലാന്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്, മള്‍ട്ടി ടാസ്‌കിങ് ഓഫിസേഴ്സ് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/ ഡെവലപ്മെന്റല്‍ സ്റ്റഡീസ്/ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ബി.എ, സാമൂഹിക വികസന പ്രോജക്ടുകളില്‍ മിഡില്‍ മാനേജ്മെന്റ് തലത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയുടെ യോഗ്യത. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ ആന്ത്രപ്പോളജി / പോപ്പുലേഷന്‍ സ്റ്റഡീസ് / ഡവലപ്മെന്റ് സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ എം.ബി.എ ആന്‍ഡ് ഡാറ്റ മാനേജ്മെന്റ് പരിജ്ഞാനം, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികാ യോഗ്യത. മേപ്പാടി ഗ്രാമപഞ്ചായത്ത് 10,11,12 വാര്‍ഡുകളിലുള്ളവര്‍ക്കും ഡിസാസ്റ്റര്‍ മാനേജ്മന്റ് /മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍/ നിര്‍വഹണ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കും മള്‍ട്ടി ടാസ്‌കിങ് ഓഫീസേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുമായി മെയ് 15 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 206589. 

 

date